ഡൽഹിയിലെ അധികാരത്തർക്ക വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ഇല്ല

0
202

ഡൽഹിയിലെ അധികാരത്തർക്ക വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ഇല്ല. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് എന്ന ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചു. ഇതോടെ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ നിലവിലുള്ള ഓർഡിനൻസിന് പകരം ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കം സജീവമായി.

മനു അഭിഷേക് സിംഗ്വി ആണ് ഡൽഹി സർക്കാരിനെ പ്രതിനിധികരിച്ചത്. സുപ്രിം കോടതി വിധി മറികടക്കുകയാണ് ഓർഡിനൻസ് വഴി കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഡൽഹി സർക്കർ ആരോപിച്ചു. ജീവനക്കാരുടെ അടക്കം നിയമന അധികാരി ഡൽഹി സർക്കാരാണ്. വേതനവും ഡൽഹി സർക്കർ നൽകുന്നു. ഇതൊന്നും പരിഗണിക്കാതെ അതേ ജീവനക്കാരെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. അതിനായാണ് ധ്യതി പിടിച്ച് ഓർഡിനൻസ് കൊണ്ട് വന്നത്. വിഷയത്തിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച സുപ്രിംകോടതി അടിയന്തിര സ്റ്റേ ആവശ്യം അംഗികരിച്ചില്ല.

ഡൽഹി സർക്കാർ സ്റ്റേ അപേക്ഷയിൽ തിങ്കളാഴ്ചയ്ക്ക് മുൻപും ഹർജിയിൽ രണ്ടാഴ്ചയ്ക്കകവും മറുപടി നൽകാൻ സുപ്രിംകോടതി നിർദേശിച്ചു. ഓർഡിനൻസിന് അടിയന്തിര സ്റ്റേ സുപ്രിം കോടതി അനുവദിക്കാത്ത സാഹചര്യത്തിൽ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഓർഡിനൻസിന് പകരമയുള്ള ബിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കി.