ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ജാമ്യാപേക്ഷകളിൽ എന്തെങ്കിലും അപാകതയുണ്ടോയെന്ന് ഇനി കമ്പ്യൂട്ടർ പരിശോധിക്കും. ജൂലായ് പത്തു മുതലാണ് ജാമ്യാപേക്ഷകളിൽ ‘മെഷീൻ സ്ക്രൂട്ടിനി” നടപ്പാക്കുന്നത്. ഇന്ത്യയിലെ ഹൈക്കോടതികളിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ഇതിനുള്ള സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുത്തത് ഹൈക്കോടതിയിലെ ഐ.ടി ടീമാണ്. ജൂലായ് പത്തു മുതൽ നിശ്ചിത മാതൃകയിലല്ലാതെ ജാമ്യ ഹർജികൾ സമർപ്പിക്കാൻ കഴിയില്ല.
ജാമ്യാപേക്ഷകൾ അതത് ബെഞ്ചുകളിലേക്ക് പോസ്റ്റു ചെയ്യുന്നതും ഈ സംവിധാനത്തിലൂടെയായിരിക്കും. ജാമ്യ ഹർജികളിലെ അപാകതകൾ നിലവിൽ പത്ത് ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്. ഭാവിയിൽ മറ്റു ഹർജികളുടെ കാര്യത്തിലും ഇതു നടപ്പാക്കും. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണ കുമാറാണ് ഇത് സംബന്ധിച്ച നോട്ടീസ് എല്ലാ പങ്കാളികൾക്കും വിതരണം ചെയ്തത്.
അതേസമയം മതത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലല്ല രാജ്യത്തിന് ആവശ്യമെന്ന് പ്രശസ്ത മറാട്ടി എഴുത്തുകാരൻ ലക്ഷ്മൺ ഗെയ്ക്വാദ് പറഞ്ഞു.ഗുരുവായൂരിൽ കോവിലൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടോടി ജനവിഭാഗങ്ങളും ദളിത പിന്നോക്ക വിഭാഗങ്ങളും ഭരണസംവിധാനങ്ങളുടെ പുറത്താണ്.ഭരണാധികാരികൾ നാടിന്റെ നന്മയും സാഹോദര്യവും വളർത്താനും പാവപ്പെട്ടവന്റെ വിശപ്പകറ്റാനും ശ്രമിക്കേണ്ടതിന് പകരം തന്റെയും തന്റെ മതത്തിന്റേയും മഹത്വം ഉയർത്തികാണിക്കാനും പരിശ്രമിക്കുന്നത് അപകടകരമാണ്.
അടിസ്ഥാന വർഗത്തിന്റെ ജീവിതം പകർത്തിയ കോവിലന് അവരുടെ നന്മയെ ഉൾക്കാള്ളാനായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കോവിലൻ അന്തർദ്ദേശീയ പഠന ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗുരുവായൂരിൽ സംഘടിപ്പിച്ച ‘കോവിലൻ ജന്മശതാബ്ദി’ ആഘോഷമാണ് സാഹിത്യപ്രവര്‍ത്തകരുടേയും ചിന്തകരുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം വി നാരായണൻ ശതാബ്ദി പ്രഭാഷണം നടത്തി. കെ പി രാമനുണ്ണി അധ്യക്ഷത വഹിച്ചു.
എന്‍ കെ അക്ബര്‍ എം എല്‍ എ,അശോകന്‍ ചരുവില്‍,ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്,ബഷീര്‍ മേച്ചേരി,റഫീഖ് അഹമ്മദ്, പ്രൊഫ.വി വിജയകുമാര്‍,കെ എ മോഹൻദാസ്,വേണു എടക്കഴിയൂർ, എ എച്ച് അക്ബര്‍, പി കെ അൻവർ എന്നിവര്‍ സംസാരിച്ചു.കോവിലനും വൈലോപ്പിള്ളിയും ഒരു യുഗത്തിന്റെ രണ്ടു ജ്വാലകൾ, കോവിലന്റെ കഥനഭാഷ, കഥകൾ ആഖ്യാനവും വ്യാഖ്യാനവും, തട്ടകത്തിന്റെ രാഷ്ട്രീയം,കോവിലൻ -ഹിംസയുടെ വേരുകൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ‘കോവിലൻ – 100 വർഷങ്ങൾ’ എന്ന പുസ്തക പ്രദർശനം എൻ കെ അക്ബർ’ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമാപന സമ്മേളനം രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍,നന്ദിനി മേനോന്‍, ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍,കെ പി വിനോദ്,കെ വി രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു.