ത്രെഡ്‌സ് തരംഗം; ഏഴു മണിക്കൂറില്‍ 1 കോടി ഉപഭോക്താക്കള്‍

0
247

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സ് ഉപഭോക്താക്കളില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോഞ്ച് ചെയ്ത് ഏഴു മണക്കൂറിനുള്ളളില്‍ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്‌സില്‍ എത്തിയത്.

ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്സ് എന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ട്വിറ്ററിന് സമാനമായ ഫീച്ചറുമായെത്തിയ ത്രെഡ്‌സ് ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

500 ക്യാരക്ടര്‍ ലിമിറ്റ് ഉള്‍പ്പെടെ ട്വിറ്ററിന്റെ നിരവധി ഫീച്ചറുകള്‍ ത്രെഡ്‌സിലും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ത്രെഡ്‌സ് എഴുത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ആളുകളെ തന്നെ ത്രെഡ്‌സിലും ഫോളോ ചെയ്യാന്‍ കഴിയും.