Saturday
10 January 2026
31.8 C
Kerala
HomeKeralaകോടതി വരാന്തയില്‍ പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസിന് മര്‍ദനം

കോടതി വരാന്തയില്‍ പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസിന് മര്‍ദനം

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് നല്‍കാൻ ശ്രമം. പോലീസ് തടഞ്ഞതില്‍ പ്രകോപിതനായ പ്രതി കോടതിയിലെ നോട്ടീസ് ബോര്‍ഡിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ചു പൊട്ടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.

ആര്‍പ്പൂക്കര വില്ലൂന്നി പാലത്തൂര്‍ ടോണി തോമസ് (23) കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയില്‍ മനു മോഹൻ (33) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മനു മോഹനെ കേസിന്റെ വിചാരണയ്ക്കായി കാഞ്ഞിരപ്പള്ളി കോടതിയില്‍ എത്തിച്ചപ്പോള്‍ വരാന്തയില്‍ വച്ച്‌ കഞ്ചാവ് നല്‍കാൻ ടോണി ശ്രമിക്കുന്നതിനിടെ പൊലീസ് തടയുകയായിരുന്നു. ഇതോടെ മനുമോഹൻ പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു .

RELATED ARTICLES

Most Popular

Recent Comments