ജൂലൈ 15ന് ആമസോൺ പ്രൈം റീചാർജ് പകുതി വിലയ്ക്ക്

0
169

50 ശതമാനം ക്യാഷ്ബാക്ക് ഓഫറോടെ Amazon Prime membership എടുക്കാൻ അവസരമൊരുക്കി കമ്പനി. ആമസോണിന്റെ വരാനിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ ഇവന്റിന്റെ ഭആഗമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നത്. ജൂലൈ 15 മുതൽ ആരംഭിച്ച് ജൂലൈ 16 വരെ ഈ ഓഫർ ഉണ്ടാകുമെന്നാണ് ആമസോൺ അറിയിക്കുന്നത്. ഉപയോക്താക്കൾക്ക് ആഴ്ച്ചകൾ നീണ്ട ഫ്രീ മെമ്പർഷിപ്പ് വരെ ഒരുക്കിയിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു.

ഇനി ഓഫർ വിവരങ്ങൾ നോക്കാം. നിലവിൽ ആമസോൺ പ്രൈം മെമ്പർഷിപ്പിന് ഒരു മാസം 299 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഓഫർക്കാലത്ത് ഈ പായ്ക്ക് ക്യാഷ് ബോക്കോടെ 150 രൂപയ്ക്ക് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ആന്വൽ സബ്സ്ക്രിപ്ഷൻ തുകയായ 1499 രൂപയുടെ റീചാർജ് പായ്ക്കിന് 750 രൂപ ക്യാഷ്ബാക്ക് ലഭിയ്ക്കും. ചുരുക്കത്തിൽ ഓഫർ സമയത്ത് റീചാർജ് ചെയ്യുന്നവർക്ക് 1 മാസത്തെ പ്ലാനിന് 149 രൂപയും, 1 വർഷത്തെ പ്ലാനിന് 750 രൂപയും പണമടച്ചാൽ മതിയാകും.

എന്നാൽ എല്ലാവർക്കും ഈ ഓഫർ ഉപയോഗിച്ച് 50 ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയില്ല. 18 വയസു മുതൽ 24 വയസു വരെയുള്ളവർക്കു വേണ്ടിയാണ് ആമസോൺ ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ആമസോൺ വെബ്സൈറ്റിലെ വെരിഫിക്കേഷൻ പ്രൊസസ് പൂർത്തിയാക്കിയാൽ മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താനും കഴിയൂ. അതേ സമയം ഓർത്തു വയ്ക്കേണ്ട മറ്റൊരു കാര്യം 50 ശതമാനം ക്യാഷ്ബാക്ക് ഓഫർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അല്ല വരിക എന്നതാണ്. ഇത് നിങ്ങളുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെടുക. എന്നാൽ അടുത്ത പർച്ചേസ് സമയത്ത് ഇത് ഉപയോഗിക്കാനാകും.

ആമസോൺ പ്രൈം മെമ്പർമാർക്ക് ആമസോൺ ഇ-കൊമേഴ്സ് വെബ്സൈറ്റ് വഴിയുള്ള ഓർഡറുകൾ അധിക ഡെലിവറി ചാർജ് ഒന്നും ഈടാക്കാതെ തന്നെ പെട്ടെന്ന് ലഭിക്കും. ഇത് കൂടാതെ ആമസോൺ പ്രൈം വീഡിയോ മൂവി, ടിവി ഷോ തുടങ്ങിയവയ്ക്കുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കും. പ്രൈം ഉപയോക്താക്കൾക്ക് പ്രൈം റീഡിങ് കാറ്റലോഗിൽ നിന്ന് ഇ-ബുക്സ്, കോമിക്സ് എന്നിവയിലേക്കുള്ള ഫ്രീ ആക്സസ് ലഭിക്കും. ആമസോൺ മ്യൂസിക് ആപ്പിൽ പരസ്യമില്ലാതെ അൺലിമിറ്റഡ് ആയി പ്ലേലിസ്റ്റ്, സ്റ്റേഷനുകൾ, ആൽബം തുടങ്ങിയവയിലേക്കുള്ള ആക്സസും ലഭിക്കും.

നിലവിൽ ആമസോൺ പ്രൈമിന് 1 മാസം ഫ്രീ ട്രയൽ ആയി ലഭിക്കും. ഇതിനു മുൻപ് ആമസോൺ പ്രൈം അക്കൗണ്ടുള്ളവർക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്. നേരത്തെ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ആമസോൺ ഫ്രീ ട്രയൽ സമയത്തും ആസ്വദിക്കാവുന്നതാണ്. 1 മാസത്തിനു ശേഷം സബ്സ്ക്രിപ്ഷൻ ഫീ അടച്ചും ഉപയോഗം തുടരാം.