വില്‍പ്പനയില്‍ ഒരു ലക്ഷം പിന്നിട്ട് മഹീന്ദ്ര എക്‌സ്.യു.വി 700

0
199

വിപണിയിലെത്തി 20 മാസം പിന്നിട്ടതിന് പിന്നാലെ വില്‍പ്പനയില്‍ ഒരു ലക്ഷം പിന്നിട്ട് മഹീന്ദ്ര എക്‌സ്.യു.വി 700. ഒരു വര്‍ഷം കൊണ്ട് ആദ്യ 50,000 യൂണിറ്റിന്റെ വില്‍പനയാണ് മഹീന്ദ്ര നടത്തിയത്. അടുത്ത എട്ടുമാസം കൊണ്ട് 50,000 യൂണിറ്റുകളും വിറ്റഴിച്ചു.

2021 ഓഗസ്റ്റിലാണ് മഹീന്ദ്ര എക്‌സ്.യു.വി വിപണിയിലെത്തിയത്. എ.എക്‌സ്, എം.എക്‌സ് എന്നീ രണ്ടു വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ വന്നത്. അടുത്ത 50000 യൂണീറ്റ് വേഗം തന്നെ വിറ്റഴിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

എംഎക്‌സ് ഓപ്ഷനില്‍ 14.01 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷ രൂപ വരെയാണ് എക്‌സ്.യു.വി 700ന്റെ എക്‌സ്‌ഷോറൂം വില. എ.എക്‌സ് ഓപ്ഷനില്‍ 16.49 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വോയ്‌സ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകളെ നിയന്ത്രിക്കാവുന്നതാണ്.

2 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബിഎച്ച്പി പവറും 360, 420 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്.