മെസോപ്പോട്ടോമിയൻ ഭാഷ മനസിലാക്കാനായി എഐ ഉപയോഗിച്ച് പുരാവസ്തു ഗവേഷകർ

0
146

മെസോപ്പോട്ടോമിയൻ ഭാഷ മനസിലാക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുരാവസ്തു ഗവേഷകർ. പൗരാണിക ഭാഷ എളുപ്പത്തിൽ ഇംഗ്ലീഷിലേക്ക് മാറ്റാനാണ് ഗവേഷകർ ശ്രമിക്കുന്നത്. ക്യൂണിഫോം ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്‌സ് എന്നിവ ഉൾപ്പെടെയുള്ളവ എഐ സഹായത്തോടെ വായിച്ചെടുക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്.

ഓക്‌സ്‌ഫോർ അക്കാഡിമിക് റിപ്പോർട്ടിൽ എഐ ഡവലപ്പേഴ്‌സ് എങ്ങനെയാണ് ക്യൂണിഫോം ഫലകങ്ങളെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി നടത്തുന്ന ശ്രമങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് ക്യൂണിഫോം ഫലകങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് വിവർത്തനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ചാറ്റ് ജിപിടി ഉപയോഗിക്കുന്നതുപോലെ എളുപ്പത്തിൽ എഐ ഉപയോഗിച്ച് പുരാതന ഭാഷ വായിച്ചെടുക്കാൻ കഴിയുകയില്ല. വലിയ അളവിലുള്ള ഡാറ്റയുടെ അഭാവം എഐ ഉപയോഗിച്ചുള്ള വിവർത്തനത്തിന് വെല്ലുവിളികുമെന്ന് അക്കാഡമിക് റിപ്പോർട്ട് തയ്യാറാക്കിയ ഗെയ് ഗുതേർസ് പറഞ്ഞു.

ക്യുണിിഫോം, ഏകദേശം 3,400 ബിസിയിൽ രൂപപ്പെട്ട ഭാഷയാണ്. സുമേറിയൻ, അക്കാഡിയൻ തുടങ്ങി നിരവധി പ്രാചീന ഭാഷകൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ആദ്യകാല എഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്.

മേയിൽ ഇറ്റാലിയൻ ഗവേഷകർ മെസോപ്പോട്ടോമിയൻ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് പുരാവസ്തു കണ്ടെത്തുന്നതിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു.