ആസ്സാമിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കായലിൽ തള്ളി; പ്രതി അറസ്റ്റിൽ

0
67

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. അസമിലെ ഗുവാഹത്തിയിൽ സോനാപൂരിലാണ് സംഭവം. ഫോൺ റീചാർജ് ചെയ്യാൻ പോവുകയായിരുന്ന പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച ഫോൺ റീചാർജ് ചെയ്യാൻ മൊബൈൽ ഷോപ്പിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിനി. പിന്നീട് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച സോനാപൂരിലെ ദിഗാരു നദിയിൽ നിന്ന് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.

തുടരന്വേഷണത്തിൽ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതിനിടെ പ്രദേശവാസികൾ സോനാപൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തി. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.