Bigg Boss Malayalam Season 5: ഷിജുവിനു പിന്നാലെ ശോഭയും പുറത്തേക്ക്; ആരാകും വിജയി

0
277

ബി​ഗ് ബോസ് വീട്ടിൽ (Bigg Boss Malayalam) നിന്നും ഷിജുവിനു പിന്നാലെ ശോഭയും പുറത്തേക്ക്. ഇനി മൂന്നു പേർ മാത്രമാണ് ശേഷിക്കുന്നത്. അഖിൽ മാരാർ, റെനീഷ റെഹ്‍മാൻ, ജുനൈസ് വി പി എന്നിവരാണ് അവസാന മൂന്ന് മത്സരാർത്ഥികൾ.

തുടക്കം മുതലേ ശോഭ ബി​ഗ് ബോസ് ഹൗസിൽ മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു. ‘നെവര്‍ ഗിവപ്പ്’ എന്നായിരുന്നു ശോഭയുടെ നിലപാട്. രണ്ട് തവണ ശോഭ ക്യാപ്റ്റനായിരുന്നു. ഒന്നും വിട്ടുകൊടുക്കാൻ തയ്യാറാകുന്ന പ്രകൃതമല്ല ശോഭയുടേത്. പലപ്പോഴും പരാജയം സമ്മതിക്കാതിരുന്ന ശോഭ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിലെ ആദ്യ എവിക്ഷനിൽ ഷിജുവാണ് പുറത്തായത്. ഇക്കുറി അവസാന അഞ്ചു പേരിൽ ഇടം പിടിച്ചത് അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റെനീഷ റെഹ്‍മാൻ, ജുനൈസ് വി പി, ഷിജു എന്നിവരായിരുന്നു. ഹാളിലെ സോഫയിൽ ഇരിക്കവെ ഷിജുവിനോട് ബി​ഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയ ഷിജുവിനോട് ബി​ഗ് ബോസ് ഷോയിൽ നിന്നും പുറത്തായിരിക്കുകയാണെന്ന് ബി​ഗ് ബോസ് അറിയിച്ചു. തുട‍ർ‌ന്ന് ബ്ലൈൻഡ് ഫോൾഡ് ധരിച്ച ഷിജുവിനെ കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ഫിനാലെ വേദിയിലേക്ക് എത്തിക്കുകയായിരുന്നു.

സീസൺ അഞ്ചിലെ ഏറ്റവും പരിചിത മുഖങ്ങളിൽ ഒരാളായിരുന്നു ഷിജു. ഈ സീസണിൽ അഖിൽ മാരാരും ഷിജുവും തമ്മിലുള്ള സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം, തെലുങ്ക് ഭാഷകളിലായി 160 ൽ അധികം സിനിമകളിൽ ഷിജു അഭിനയിച്ചിട്ടുണ്ട്.