ഹെൽമെറ്റ്‌ വച്ചാൽ തല ‘സ്ഥാനം’ മാറില്ല; വൈറലായി പോലീസിന്റെ ബോധവൽക്കരണം

0
140

തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ തലസ്ഥാനം മാറ്റണമെന്ന ആവശ്യത്തിൽ പങ്കുചേർന്ന്‌ കേരള പൊലീസും. തല ‘സ്ഥാനം മാറാതിരിക്കാൻ’ ഹെൽമെറ്റ്‌ വച്ചാൽ മതിയെന്നാണ്‌ പൊലീസിന്റെ ഉപദേശം. തലസ്ഥാന വിവാദം സോഷ്യൽ മീഡിയയിൽ ഹെൽമെറ്റ്‌ ബോധവൽക്കരണത്തിന്‌ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്‌ പൊലീസ്‌.

തല ‘സ്ഥാനം മാറാതിരിക്കാൻ’ ഹെൽമെറ്റ്‌ വയ്‌ക്കണം എന്ന കാർഡ്‌ തയ്യാറാക്കിയാണ്‌ പൊലീസ് ട്രാഫിക്‌ ബോധവൽക്കരണം നടത്തുന്നത്‌. പോസ്റ്റ്‌ വന്ന്‌ നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിനാളുകളാണ്‌ ഷെയർ ചെയ്‌തത്‌. രസകരമായ കമന്റുകളുടെ അകമ്പടിയുമുണ്ട്‌.