Wednesday
17 December 2025
30.8 C
Kerala
HomeKeralaപുനർജനി തട്ടിപ്പിൽ പുതിയ നമ്പറുമായി കോൺഗ്രസ്‌ രംഗത്ത്‌

പുനർജനി തട്ടിപ്പിൽ പുതിയ നമ്പറുമായി കോൺഗ്രസ്‌ രംഗത്ത്‌

പുനർജനി തട്ടിപ്പിൽ നാണംകെട്ടുനിൽക്കുന്ന കോൺഗ്രസ്‌ പുതിയ നമ്പറുമായി രംഗത്ത്‌. ഗുണഭോക്താക്കളുടെ പേരുവിവരം പരസ്യപ്പെടുത്തുന്നത്‌ അവരെ അപമാനിക്കുന്നതിന്‌ തുല്യമാണെന്ന പുതിയ ന്യായീകരണവുമായി കോൺഗ്രസ്‌ നേതാവ്‌ റിജിൽ മാക്കുറ്റി. എന്നാൽ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻതന്നെ കല്ലിടൽ ചടങ്ങിന്റെ ചിത്രം ഗുണഭോക്താവിന്റെ പേരുസഹിതം പ്രസിദ്ധീകരിച്ചതടക്കമുള്ള വിവരങ്ങളുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഫെയ്‌സ്‌ബുക്കിൽ മറുപടി നൽകിയതോടെ ആ നമ്പറും പൊളിഞ്ഞു.

കഴിഞ്ഞദിവസം റിജിലും വൈശാഖനും പങ്കെടുത്ത ചാനൽ ചർച്ചയിലെ വെല്ലുവിളിയുടെ തുടർച്ചയായിരുന്നു മാക്കുറ്റിയുടെ ന്യായീകരണം. 200 വീടുകൾ പുനർജനിയിൽ നിർമിച്ചെന്നും കൂടെവന്നാൽ കാണിച്ചുതരാമെന്നും വൈശാഖനോട്‌ റിജിൽ പറഞ്ഞിരുന്നു. വീടുകളുടെ വിവരങ്ങൾ പറഞ്ഞാൽ മതിയെന്നായിരുന്നു വൈശാഖന്റെ മറുപടി. തുടർന്നാണ്‌ റിജിൽ ഞായറാഴ്‌ച ഫെയ്‌സ്‌ബുക്ക് കുറിപ്പിട്ടത്‌.

പദ്ധതിയിൽ സഹായം സ്വീകരിച്ച നിർധന ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത്‌, അവരെ അപമാനിക്കുന്നതിന്‌ തുല്യമാണെന്ന്‌ കോൺഗ്രസ്‌ നേതൃത്വം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ അപമാനിക്കാൻ തയ്യാറല്ലെന്ന പാർടിയുടെ നിലപാട്‌ അംഗീകരിക്കുന്നു എന്നുമായിരുന്നു റിജിലിന്റെ ന്യായം. ഇതിന്‌ ഗുണഭോക്താവിന്റെ പേരും ഫോട്ടോയും സഹിതം സതീശനിട്ട ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്‌ ചൂണ്ടിക്കാട്ടിയായിരുന്നു വൈശാഖന്റെ മറുപടി. വീടുകൾ എവിടെ എന്ന വിവരമാണ്‌ ആവശ്യപ്പെട്ടതെന്നും ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നേരിട്ടുവരാമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

പുനർജനിയിൽ നിർമിച്ച വീടുകളുടെ കണക്കും റിജിലിന്റെ വകയായുണ്ട്‌. 229 വീടുകൾ പറവൂർ മണ്ഡലത്തിൽ നൽകിയിട്ടുണ്ട്‌. പുനർനിർമിച്ചവ ഉൾപ്പെടെ 314 വീടുകളാണ്‌ പൂർത്തിയാക്കിയതെന്നും പറയുന്നു. സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ചുനൽകിയ വീടുകൾ സ്വന്തം അക്കൗണ്ടിലാക്കാൻ ശ്രമിക്കുന്ന സതീശന്റെ തന്നെ അവകാശവാദം 216 വീടുകൾ നിർമിച്ചെന്നാണ്‌. ഇതിനെയും മറികടന്നു മാക്കുറ്റി

RELATED ARTICLES

Most Popular

Recent Comments