ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടര്‍ക്ക് സസ്പെൻഷൻ

0
71

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടര്‍ക്ക് സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടര്‍ കെ. സതീശനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് നടപടി.

എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്‍റെ അന്വേഷണത്തിന് ശേഷം സതീശനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൈവശം മയക്കുമരുന്നുണ്ടെന്ന് ഫോണ്‍ വഴി വിവരം ലഭിച്ചപ്പോള്‍, ഷീല സണ്ണിയുടെ പശ്ചാത്തലം പരിശോധിക്കാതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തത് കുറ്റകരമായ വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.

കള്ളക്കേസ് ആണ് എടുത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷീല സണ്ണിയെ ഫോണില്‍ ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു.