Thursday
1 January 2026
23.8 C
Kerala
HomeKeralaസഹോദരങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ അനുജൻ കൊല്ലപ്പെട്ടു

സഹോദരങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ അനുജൻ കൊല്ലപ്പെട്ടു

കോട്ടയം മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും അനുജൻ കൊല്ലപ്പെട്ടു. മുണ്ടക്കയം തോട്ടക്കര വീട്ടിൽ രഞ്ജിത്ത് (29) ആണ് മരിച്ചത്. സഹോദരൻ അജിത്തുമായുള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട അജിത്തിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.‌

തർക്കത്തിനിടെ അജിത്ത് രഞ്ജിത്തിനെ പിടിച്ച് തള്ളി. തെറിച്ചുവീണ രഞ്ജിത്തിന് തലയിൽ പരിക്കേറ്റതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് മുണ്ടക്കയം പോലീസ് പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന അജിത്ത് മദ്യലഹരിയിൽ അമ്മയു സ്ഥിരമായി വഴക്കിടുമായിരുന്നു. വ്യാഴാഴ്ച രാത്രിയിലും അജിത്തും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി.

സംഘർഷം തടയുന്നതിനിടയിൽ രഞ്ജിത്തിനെ അജിത്ത് പിടിച്ചുതള്ളുകയും രഞ്ജിത്തിന് സാരമായി പരുക്കേൽക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ശരീരത്തിലെ മുറിവുകൾ സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്ന് മുണ്ടക്കയം പോലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments