Wednesday
17 December 2025
30.8 C
Kerala
HomeKeralaഷാജൻ സ്കറിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഷാജൻ സ്കറിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. ഷാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എല്ലാ വിമാനത്താവളങ്ങളിലും ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാൾക്കായി സംസ്ഥാന വ്യാപകമായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടിയുമായി പോലീസ് മുന്നോട്ടുപോകുന്നത്.

പട്ടികജാതി-പട്ടിക വർ​ഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്ന് നിരീക്ഷിച്ചാണ് ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് വി ജി അരുൺ തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി.

പി വി ശ്രീനിജൻ എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുത്തത്. ഷാജൻ സ്കറിയയുടെ മാധ്യമ പ്രവർത്തനം മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന പരാതിയിൽ നോട്ടീസ് നൽകിയിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു മുന്നിൽ ഹാജരാകാൻ ഷാജൻ തയ്യാറായിരുന്നില്ല. കോട്ടയത്തെ വീട്ടിലെ വിലാസത്തിൽ അയച്ച നോട്ടീസ് ഷാജൻ കൈപ്പറ്റിയിരുന്നില്ല. ഷാജന്റെ എല്ലാവിധ സ്വത്ത് വിവരങ്ങളും പത്ത് വ‍ർഷത്തെ ആദായനികുതി അടച്ചതിന്റെ വിവരങ്ങളും പത്ത് വർഷത്തെ ബാൻസ് ഷീറ്റും സഹിതം ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.

RELATED ARTICLES

Most Popular

Recent Comments