എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററിക്ക് ബ്രിട്ടീഷ് രാജാവിന്റെ പാരിസ്ഥിതി അവാര്‍ഡ്

0
78

എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററിക്ക് ബ്രിട്ടീഷ് രാജാവിന്റെ പാരിസ്ഥിതി അവാര്‍ഡ്. ഓസ്‌കാര്‍ ജേതാവായ ഡോക്യുമെന്ററിയുടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും പുരസ്‌കാരം സമ്മാനിച്ചു. സഹപ്രവര്‍ത്തകര്‍ക്കും രാജ്യത്തിനുമായി പുരസ്‌കാരം സമ്മാനിക്കുന്നുവെന്ന് കാര്‍ത്തികി ഗോണ്‍സാല്‍വസ് പ്രതികരിച്ചു.

രഘു എന്ന അനാഥനായ ആനക്കുട്ടിയുടെയും അവനെ പരിപാലിക്കുന്ന ബൊമ്മന്‍-ബെല്ലി ദമ്പതികളുടെയും കഥയാണ് എലഫന്റ് വിസ്പറേഴ്‌സ് പറയുന്നത്. ഡോക്യുമെന്ററി ഷോര്‍ട് വിഭാഗത്തിലാണ് ഓസ്‌കാര്‍ പുരസ്‌കാരം എലഫന്റ് വിസ്പറേഴ്‌സിനെ തേടിയെത്തിയത്.

തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്റ്‌റി മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ദ എലിഫന്റ് വിസ്പറേഴ്‌സിലൂടെ ഗോണ്‍സാല്‍വസ് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍- ബെല്ലി ദമ്പതികളുടെ ജീവിതം പറയുന്നു. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ഈ ദമ്പതികള്‍. ഇവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളായ രഘുവും അമ്മുവുമാണ് കഥയുടെ കേന്ദ്രബിന്ദു.