Thursday
18 December 2025
23.8 C
Kerala
HomeKeralaപ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 66കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 66കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾ പിടിയിൽ. എറണാകുളം കളമശ്ശേരി സ്വദേശി സുധാകരൻ (66) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. കുട്ടിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ ആൺകുട്ടിയുടെ മാതാപിതാക്കൾ ‍കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ച പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് സുധാകരനെ പിടികൂടി. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് പതിനാറുകാരനെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിലായിരുന്നു. കുറുവ പഞ്ചായത്ത്‌ സമൂസപ്പടിയിലെ കെകെബി ഓഡിറ്റോറിയം ഉടമ പഴമള്ളൂർ തെക്കുംകുളമ്പിലെ കൊട്ടേക്കാരൻ അബ്ദുൽ ബഷീർ (52) ആണ് അറസ്റ്റിലായത്. കൊളത്തൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്ന പതിനാറുകാരനെ ഇയാൾ പീഡിപ്പിച്ചതായായിരുന്നു പരാതി.

വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയതിനെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബെഡ് റൂമിൽവെച്ചാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയത്. തെക്കുംകുളമ്പിലെ വീട്ടിൽനിന്നാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തൃശൂരിലും സമാനമായ സംഭവത്തിൽ 64കാരന് 95 വർഷം കഠിന തടവും നാലേകാൽ ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിലാണ് 64കാരന് 95 വർഷം കഠിന തടവും നാലേകാൽ ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ച്. തൃശ്ശൂർ മാള പുത്തൻചിറ സ്വദേശി അറക്കൽ വീട്ടിൽ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി 95 വർഷം കഠിനതടവിന് ശിക്ഷിച്ചത്. പിഴത്തുക മുഴുവൻ ഇരയ്ക്ക് നൽകാനും കോടതി വിധിച്ചു.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിളികളെ വിൽപന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. കിളികളെ മാള, പുത്തൻ ചിറ പ്രദേശത്ത് വിൽപന നടത്തി വരുന്നതിനിടെയാണ് പത്തുവയസുകാരനെ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ കുട്ടി പ്രതിയിൽ നിന്നും കിളികളെ വാങ്ങാൻ പതിവായി എത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments