Tuesday
30 December 2025
22.8 C
Kerala
HomeKeralaപിഡിപി നേതാവ് നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

പിഡിപി നേതാവ് നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച കേസിൽ പിഡിപി നേതാവ് നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നിസാർ മേത്തർ. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ നടപടി. പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പേരുവിവരങ്ങൾ സൈബറിടത്തിൽ വെളിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെ കടവന്ത്ര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പോലീസിൽ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പേരുവിവരങ്ങൾ സൈബറിടത്തിൽ വെളിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് നിസാർ മേത്തറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും സസ്‌പെന്റ് ചെയ്തതും. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.

RELATED ARTICLES

Most Popular

Recent Comments