മകളുടെ കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടു; മുൻ കാമുകനും സുഹൃത്തുക്കളും കസ്റ്റഡിയിൽ

0
94

മകളുടെ കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടു. ഇന്നലെ അർദ്ധരാത്രി വർക്കല വടശ്ശേരികോണത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശി രാജനാണ് മരിച്ചത്. 61 വയസ്സായിരുന്നു. ജിഷ്ണു എന്ന മുൻ കാമുകനേയും അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

രാജന്റെ മകളുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടത്തിയിരുന്നു. പരിപാടികൾ അവസാനിച്ച് ബന്ധുക്കൾ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട രാജന്റെ മകളും പ്രതികളിൽ ഒരാളായ ജിഷ്ണുവും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ ജിഷ്ണുവിന്റെ സ്വഭാവ ദൂഷ്യം മൂലം പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി.

ഉന്നലെ മുൻ കാമുകനും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ ആക്രമണം തുടങ്ങി. തുടർന്ന്, പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിക്കുകയായിരുന്നു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.