Thursday
18 December 2025
20.8 C
Kerala
HomeKeralaകഴക്കൂട്ടത്ത് യുവതി ബലാംത്സംഗത്തിനു ഇരയായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

കഴക്കൂട്ടത്ത് യുവതി ബലാംത്സംഗത്തിനു ഇരയായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

കഴക്കൂട്ടത്ത് യുവതി ബലാംത്സംഗത്തിനു ഇരയായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം സമര്‍പ്പിക്കാൻ പൊലീസിനും കമ്മീഷൻ നിര്‍ദ്ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് പീഡനത്തില്‍ കലാശിച്ചത്. ഒരു സ്ത്രീക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ കമ്മീഷൻ ശക്തമായി അപലപിച്ചു. വിഷയം സമയബന്ധിതമായി അന്വേഷിക്കാനും പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് പൊലീസ് ഡയറക്ടര്‍ ജനറലിനു കമ്മീഷൻ കത്തയച്ചു. കേരളത്തിലെ ക്രമസമാധന നില സംബന്ധിച്ചു ആശങ്ക പ്രകടിപ്പിച്ച കമ്മീഷൻ യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ യുവതിയുടെ സുഹൃത്താണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25 ) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ബൈക്കിലെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. രാത്രി പതിനൊന്നു മണിയോടെ, യുവതി കഴക്കൂട്ടത്ത് മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തി. ഇത് അറിഞ്ഞെത്തിയ കിരണ്‍, യുവതിയുമായി വഴക്കിട്ടു.

ശേഷം യുവതിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോകുവകായിരുന്നു. ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന കൃഷി ഭവന്റെ വെട്ടുറോഡില്‍ ഉള്ള ഗോഡൗണിലേക്ക് യുവതിയെ കൊണ്ടുപോയത്. ഇവിടെ എത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പുലര്‍ച്ചെ വരെ വീഡനം തുടര്‍ന്നു. വെളുപ്പിന് ആറ് മണിയോടെ, യുവതി ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടി. സമീപവാസികളാണ് യുവതിക്ക് വസ്ത്രങ്ങള്‍ നല്‍കിയത്. ശേഷം പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ തെരച്ചിലില്‍ കൃഷി ഭവന്‍ ഗോഡൗണിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കിരണിനെ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments