അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൈപ്പിലെ ചോർച്ചയെ തുടർന്നുണ്ടായ അപകടം നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടർന്ന് പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അപകടത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുൽത്താൻ ബിൻ സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിൽ അൽ ഫലാഹ് പ്ലാസയ്ക്ക് പിന്നിലുള്ള റസ്റ്റേറന്റിലാണ് സാമ്പത്തവം നടന്നത്. ഗ്യാസ് പൈപ്പിൽ ചോർച്ചയുണ്ടായതാണ് പ്രശ്നമായത്. അബുദാബി പോലീസും സിവിൽ ഡിഫൻസും ഉടൻ തന്നെ സ്ഥലത്തെത്തി ചോർച്ച നിയന്ത്രണ വിധയമാക്കിയിരുന്നു. റസ്റ്റോറന്റിലെ ഗ്ലാസ് കൊണ്ട് നിർമിച്ച മുൻഭാഗം അപകടത്തിൽ തകർന്നുവീണു. സംഭവത്തെ തുടർന്ന് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഇവരെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായി അബുദാബി പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കുന്നു. അപകടം സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ഔദ്യോഗിക വാർത്താ സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂവെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.