Thursday
18 December 2025
22.8 C
Kerala
HomeKeralaദേഹാസ്വാസ്ഥ്യം; അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചിയിലെത്തിയ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. കൊച്ചിയിൽ നിന്നും കൊല്ലം അൻവാർശേരിയിലേക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജാമ്യ വ്യവസ്ഥകളിൽ ഇളവ് ലഭിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് എത്താൻ സാഹചര്യമുണ്ടായത്. ചികിത്സയിലുള്ള പിതാവിനെ കാണാൻ പന്ത്രണ്ട് ദിവസം കേരളത്തിൽ തുടരുന്ന മഅദനി ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും. പിഡിപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും മഅദനിയെ വരവേൽക്കാൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു.

രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി പ്രതികരിച്ചു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീർഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോൾ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments