കേരളത്തിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശികൾ പിടിയിൽ

0
101

വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ കേരളത്തിൽ വർധിക്കുന്നു. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ.

തട്ടിപ്പിനിരയാവരുടെ പരാതിയിൽ ജിജോ വിൽഫ്രഡ് ക്രൂയിസ്, ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് സഹോദരങ്ങളെ ഡൽഹിയിൽ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി.

പതിനെട്ടു പേരിൽ നിന്നാണ് ഇവർ പണം വാങ്ങിയത്. 6 മുതൽ 12 ലക്ഷം വരെയാണ് ഇവർ ഓരോ വ്യക്തികളിൽ ഇവർ ഈടാക്കിയത്. അന്തിക്കാട് സ്വദേശിയായ ബിജി നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.