Monday
12 January 2026
27.8 C
Kerala
HomeKeralaകോട്ടയത്തെ ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം: അന്വേഷിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി

കോട്ടയത്തെ ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം: അന്വേഷിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി

കോട്ടയം റ്റി.സി.എം വെട്ടിക്കുളങ്ങര ബസ്സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്നാണ് യോഗം ചേരുന്നത്. നാളെ (ജൂൺ 26) ഉച്ചയ്ക്ക് 1.45 മണിയ്ക്കാണ് യോഗം.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി അഡീഷണൽ ലേബർ കമ്മീഷണർ ( എൻഫോഴ്സ്മെന്റ് ) കെ എം സുനിലിനെ ചുമതലപ്പെടുത്തി. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടൽ ആണ് തൊഴിൽ വകുപ്പ് നടത്തുന്നതെന്ന്‌ മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments