Thursday
1 January 2026
21.8 C
Kerala
HomeKeralaമുല്ലപ്പെരിയാറിൽ മഴ പെയ്യാനായി പ്രത്യേക പ്രാർത്ഥനകളുമായി തമിഴ്നാട്ടിലെ കർഷകര്‍

മുല്ലപ്പെരിയാറിൽ മഴ പെയ്യാനായി പ്രത്യേക പ്രാർത്ഥനകളുമായി തമിഴ്നാട്ടിലെ കർഷകര്‍

മുല്ലപ്പെരിയാറിൽ മഴ പെയ്യാനായി പ്രത്യേക പ്രാർത്ഥനകളുമായി തമിഴ്നാട്ടിലെ കർഷകര്‍. കേരളത്തിൽ കാലവർഷം മോശമായതിനെ തുടർന്നാണ് തമിഴ്നാട് കമ്പം മേഖലയിലെ കർഷകർ പ്രത്യേക പ്രാർത്ഥന നടത്തിയത്. വിവിധ കർഷക സംഘടനകളുടെയും കർഷകരുടെയും നേതൃത്വത്തിൽ വിവിധ മതാചാരപ്രകാരമായിരുന്നു ചടങ്ങ്.

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന തേക്കടി ഷട്ടറിലായിരുന്നു പ്രത്യേക പ്രാർത്ഥന. പ്രത്യേക പ്രാർഥനകൾക്ക് ശേഷം തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന തേക്കടി ഷട്ടറിൽ ഒഴുക്കി.

അതേസമയം ശനിയാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 116.15 അടിയായി കുറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചാണ് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിൽ കൃഷി നടത്തുന്നത്. ഇതിനു ആവശ്യമായ വെളളം കിട്ടാതെ വന്നതേോടെയാണ് പ്രത്യേക പ്രാർഥനകൾ നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments