ഇലോൺ മസ്‌ക്, ജോ ബൈഡൻ തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്ത ഇരുപത്തിനാലുകാരന് ജയിൽ ശിക്ഷ

0
71

ഇലോൺ മസ്‌ക്, ജോ ബൈഡൻ തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്ത ഇരുപത്തിനാലുകാരന് ജയിൽ ശിക്ഷ. ട്വിറ്ററിനെതിരെ വൻ സൈബറാക്രമണമാണ് യുവാവ് നടത്തിയിരുന്നത്. ജെയിംസ് കോനർ എന്ന യുവാവിനാണ് ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. (twitter hacker)

2020 ൽ 130 ഓളം പ്രശസ്ത ട്വിറ്റർ അക്കൗണ്ടുകളുടെ നിയന്ത്രണമാണ് ജോസഫ് കൈക്കലാക്കിയത്. മോഡലായ കിം കർദാഷിയൻ, ടെസ് ല മേധാവി ഇലോൺ മസ്‌ക്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. സൈബറാക്രമണത്തിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.

ഇതോടെയാണ് ന്യൂയോർക്ക് ഫെഡറൽ കോടതി അഞ്ച് വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചത്. തന്റെ കുറ്റകൃത്യങ്ങൾ വിഡ്ഢിത്തവും അർത്ഥശൂന്യവുമായിരുന്നുവെന്ന് പ്രതി പറഞ്ഞു. ഇരകളോട് താൻ ക്ഷമാപണം നടത്തുന്നുവെന്നും ജോസഫ് പറഞ്ഞു.

PlugWalkJoe എന്ന പേരിലാണ് ജോസഫ് ഓൺലൈനിൽ അറിയപ്പെട്ടിരുന്നത്. പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത സംഘത്തിന്റെ ഭാഗമായിരുന്നു ഇയാൾ. ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് ആയിരുന്നു ലക്‌ഷ്യം. എന്നാൽ ട്വിറ്റർ ഇടപെട്ട് ഈ അക്കൗണ്ടുകൾ നിർജീവമാക്കുകയും ട്വീറ്റ് ചെയ്യുന്ന സൗകര്യം തടഞ്ഞുവെക്കുകയും ചെയ്തു.

സ്‌പെയിനിൽ നിന്ന് യുഎസിൽലേക്ക് ഈ വർഷം ഏപ്രിലിലാണ് ജോസഫിനെ എത്തിച്ചത്. ക്ഷമാപണ ഹർജിയിൽ സൈബറാക്രമണത്തിന് ഇരയായവർക്കെല്ലാം 7,94,000 ൽ ഏറെ ഡോളർ നഷ്ടപരിഹാരം നൽകാമെന്നും ജോസഫ് സമ്മതിച്ചു.