Monday
12 January 2026
31.8 C
Kerala
HomeIndiaഇന്‍ഫ്‌ളൈറ്റ് ഡൈനിങ് മെച്ചപ്പെടുത്തി എയര്‍ ഇന്ത്യ

ഇന്‍ഫ്‌ളൈറ്റ് ഡൈനിങ് മെച്ചപ്പെടുത്തി എയര്‍ ഇന്ത്യ

ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ലഭ്യമാക്കാനായി അവാർഡ് ജേതാവായ ഇൻ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാൻഡ് ഗൗർമെയറിനെ ഉൾപ്പെടുത്തുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

2023 ജൂൺ 22 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസിലെ അതിഥികൾക്ക് ഗോർമെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങൾ airindiaexpress.com വഴി മുൻകൂട്ടി ബുക്കു ചെയ്യാം. ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പാക്കാനായി എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂർ എന്നിവിടങ്ങളിലെ മികച്ച ഫ്‌ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്.

ആകാശത്തിൽ 36,000 അടി ഉയരത്തിൽ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗൗർമയറിന്റെ സേവനങ്ങൾ ആസ്വദിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഏഷ്യ മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു.

വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റും വിധം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആന്റ് ബീവറേജ് മെനുവിൽ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയൻ, പെൻററേറിയൻ, വെഗൻ, ജെയിൻ, നോൺ വെജിറ്റേറിയൻ, എഗറ്റേറിയൻ മീലുകൾ അടങ്ങിയ വിപുലമായ ശ്രേണിയാണ് ഗൗർമെയിറിലൂടെ ലഭ്യമാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments