പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം; ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ധാരണ

0
69

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ധാരണ. പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ സമ്മതിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അടുത്ത പ്രതിപക്ഷ യോഗം ജൂലൈ മാസത്തിൽ നടക്കുമെന്നും കോൺഗ്രസ് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരടക്കം ബിജെപിയെ എതിർക്കുന്ന 15 പാർട്ടികളിൽ നിന്നുള്ള നേതാക്കളാണ് ബിഹാറിൽ നിതീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.

പ്രതിസന്ധിയില്‍ ബിഹാർ മുഖ്യമന്ത്രി പട്‌നയിൽ സംയുക്ത തന്ത്രം രൂപീകരിക്കാൻ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഐക്യത്തെ കുറിച്ച് നിതീഷ് കുമാർ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച അടുത്ത യോഗം ഷിംലയിൽ ജുലൈ 12 ന് നടക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗേയും അറിയിച്ചു.

ബിജെപി സർക്കാരിന്റെ തുടർഭരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‌ർഗെ യോഗത്തെ അഭിസംബോധന ചെയ്തു. എം കെ സ്റ്റാലിൻ, മമതാ ബാനർജി, ഭഗവൻ മന്ദ്, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ മുഖ്യമന്ത്രിമാരും രാഹുൽഗാന്ധി, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

ബിഹാർ പിടിക്കാനായാൽ ഇന്ത്യ മുഴുവൻ പിടിച്ചെടുക്കാനാകുമെന്ന് മല്ലികാർജുൻ ഖർഗെ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് വലിയ മുന്നേറ്റം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.