മലപ്പുറത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

0
70

മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്1 എൻ1 ന്റെ ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്.