Friday
19 December 2025
17.8 C
Kerala
HomeIndiaതമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു

ഇഡി കസ്റ്റഡിയിൽ കാവേരി ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു. പുലർച്ചെ നാല് മണിയോടെയാണ് സർജറി ആരംഭിച്ചത്. മറ്റ് പ്രശ്‌നങ്ങൾ ഇല്ലങ്കിൽ മൂന്ന് മുതൽ ആറ് മണിക്കൂർ കൊണ്ട് സർജറി പൂർത്തീകരിക്കും.

സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരെ ഇഡി സമർപ്പിച്ച ഹർജിയും ഇഡിയുടെ ഹർജിയ്‌ക്കെതിരെ സെന്തിൽ ബാലാജിയുടെ ഭാര്യ എസ് മേഘല നൽകിയ തടസ ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ വാദം കേൾക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കേൾക്കണമെന്നാണ് മേഘലയുടെ ഹർജി.

അതിനിടെ, സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി എം കെയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനമുണ്ട്.

RELATED ARTICLES

Most Popular

Recent Comments