കുക്കി തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് അസം മുഖ്യമന്ത്രി

0
48

കുക്കി തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് തനിക്കെതിരെ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 2017 ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുക്കി തീവ്രവാദി സംഘടന ബിജെപിയെ സഹായിച്ചെന്ന് പറഞ്ഞ്, സംഘടനയുടെ നേതാവ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതായി അസം പ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ മീര ബൊര്‍ത്താകൂര്‍ ഗോസ്വാമി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശര്‍മ്മയുടെ പരാമര്‍ശം .

‘മണിപ്പൂരിലെ ചില അധോലോക നേതാക്കളുമായി ബന്ധമുണ്ടന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഘടകങ്ങളുമായി ഒരു ഇടപെടലും ഇല്ലെന്ന് ആവര്‍ത്തിച്ച് പറയുന്നു’ മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ആരോപണങ്ങളില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മീരാ ബോര്‍ഡാകൂര്‍ ഗോസ്വാമി ഡിജിപിക്ക് നിവേദനം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.