പാലക്കാട് ഇന്നലെ പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും

0
82

പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ ഇന്നലെ പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. ഇന്ന് ആരോഗ്യനില വീണ്ടും പരിശോധിച്ച് തൃശൂരിലേക്ക് മാറ്റിയേക്കും.

ബാഹ്യമായി പുലിക്ക് യാതൊരു പരിക്കും ഇല്ലെന്നും എന്നാല്‍ അവശതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

ഒരു വയസുളള ആണ്‍ പുലിയെയാണ് ഇന്നലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപത്ത് വച്ച് കാണപ്പെട്ടത്.
പിടികൂടുമ്പോള്‍ അവശനിലയിലായിരുന്നു ആണ്‍പുലി. 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുലിയെ പിടികൂടി വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റാനായത്.