Friday
19 December 2025
20.8 C
Kerala
HomeKeralaഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്

ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്

റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കു മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെ മറച്ചുപിടിക്കുന്നതു കൊണ്ടു നിയമനടപടിയിൽനിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി. അപകടകരമായ ഈ പ്രവർത്തി ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്നറിയിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓർമിപ്പിക്കുന്നു.

അതേസമയം, കൊല്ലം കടയ്ക്കലിൽ എഐ ക്യാമറയിൽ പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ കേസിൽ തട്ടത്തുമല സ്വദേശി അഭിജിത്തിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ വാഹനം ഉദ്യോഗസ്ഥർ പിടിച്ചുവെച്ചു. ബുള്ളറ്റ് രൂപമാറ്റം വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനും വാഹനം ഓടിച്ചപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും അടക്കം 15,500, രൂപ അഭിജിത്തിൽ നിന്ന് പിഴയായി ഈടാക്കി.

അഭിജിത്ത് കടക്കൽ നിന്നും ചിതറയിലേക്ക് പോകുന്ന വഴി വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന സംഘത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ കൊല്ലം എൻഫോഴ്‌സ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments