ഊട്ടിയിലേക്കുള്ള യാത്രികർക്കായി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി

0
110

ഊട്ടിയിലേക്കുള്ള യാത്രികർക്കായി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി. മലപ്പുറം ഡിപ്പോയിൽനിന്നാണ് ഊട്ടിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ സർവീസ്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ്, നിലമ്പൂർ, ഗൂഡല്ലൂർ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയിൽ എത്തിച്ചേരും. ഊട്ടിയിൽനിന്ന് വൈകിട്ട് 4.45ന് തിരിക്കുന്ന ബസ്, രാത്രി 9.50ഓടെ മലപ്പുറത്ത് മടങ്ങിയെത്തും.

സമയക്രമം മലപ്പുറം–ഊട്ടി

11:00AM മലപ്പുറം 11:25AM മഞ്ചേരി 12:10PM നിലമ്പൂർ 12:40PM വഴിക്കടവ് 02:05PM ഗൂഡല്ലൂർ 03:05PM നടുവട്ടം 04:00PM ഊട്ടി

ഊട്ടി — മലപ്പുറം

04:45PM ഊട്ടി 06:50PM ഗൂഡല്ലൂർ 07:50PM വഴിക്കടവ് 08:30PM നിലമ്പൂർ 09:25PM മഞ്ചേരി 09:50PM മലപ്പുറം

മലപ്പുറം-ഊട്ടി സൂപ്പർ ഫാസ്റ്റ് ബസിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനാകും. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയുമാണ് ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനാകുക.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം കെ എസ് ആർ ടി സിയിലെ 0483-2734950 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.