Thursday
1 January 2026
30.8 C
Kerala
HomeIndiaഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ

ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ

ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ. അനിത ശര്‍മ. ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എം.എല്‍.എയാണ് അനിത ശര്‍മ. റായ്പുരില്‍ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നമ്മളെല്ലാവരും, എവിടെയാണെങ്കിലും, ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ പ്രതിജ്ഞ ചെയ്യണം. നമ്മള്‍ എല്ലാവരും ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കള്‍ എല്ലാവരും ഒരുമിച്ച് വന്നാല്‍ മാത്രമേ നമുക്കത് സാധ്യമാവുകയുള്ളൂ’, അനിത ശര്‍മ പറഞ്ഞു.

എന്നാല്‍ അനിത പ്രകടിപ്പിച്ചത്‌ അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് വക്താവ് സുശില്‍ ആനന്ദ് ശുക്ല പറഞ്ഞു. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാമെന്നും വ്യത്യസ്താശയങ്ങളെ പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്‌ക്കൊപ്പമാണ്. അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേര്‍ന്ന് നിര്‍മിച്ച ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മതേതരത്വത്തിനൊപ്പമാണ് കോണ്‍ഗ്രസ്.

RELATED ARTICLES

Most Popular

Recent Comments