മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ആൾ അറസ്റ്റിൽ

0
57

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ ആൾ അറസ്റ്റിൽ. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുൽ ലത്തീഫ് ആണ് പിടിയിലായത്. അഞ്ച് വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയെ പതിനാറാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അബ്ദുൽ ലത്തീഫിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

പെണ്‍കുട്ടിയുടെ മാനസിക വൈകല്യം മുതലെടുത്തായിരുന്നു ക്രൂരമായ ലൈംഗിക പീഡനം. പോക്‌സോ വകുപ്പിനു പുറമെ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.