കെ സുധാകരന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിലെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി

0
54

കെ സുധാകരന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിലെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി. എറണാകുളം പോക്‌സോ കോടതിയാണ് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. ചൊവ്വാഴ്ച്ച മോന്‍സനെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കെ സുധാകരന്റെ അറസ്റ്റിന് 21 വരെ കോടതി വിലക്കുണ്ടെങ്കിലും കേസിലെ മറ്റ് നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്.തിങ്കളാഴ്ച്ച ഹാജരാകാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.ഇതിന് ശേഷം ചൊവ്വാഴ്ച കേസിലെ ഒന്നാം പ്രതി മോന്‍സനെ ചോദ്യം ചെയ്യും. ജയിലിലെത്തി മോന്‍സനെ ചോദ്യം ചെയ്യാന്‍ എറണാകുളം പോക്‌സോ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പോകേ്‌സോ കേസിലെ വിധിക്ക് ശേഷവും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ കെ സുധാകരനടക്കം കേസില്‍ ആര്‍ക്കും പങ്കില്ലെന്ന് മോന്‍സണ്‍ ആവര്‍ത്തിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോണ്‍സന്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സണെതിരായ കുറ്റങ്ങള്‍ തെൡഞ്ഞെന്ന് കോടതി പറഞ്ഞു. മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ വിധിയാണിത്. 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു.