Thursday
1 January 2026
30.8 C
Kerala
HomeKeralaസ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ വിഷം നൽകി കൊലപ്പെടുത്തിയതായി പരാതി

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ വിഷം നൽകി കൊലപ്പെടുത്തിയതായി പരാതി

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ വിഷം നൽകി കൊലപ്പെടുത്തിയതായി പരാതി. ബിഹാറിലെ ബക്സർ ജില്ലയിലാണ് സംഭവം. സ്ത്രീധനമായി യുവതിയുടെ വീട്ടുകാരോട് ബുള്ളറ്റ് ബൈക്ക് ആവശ്യപ്പെട്ടിരുന്നു.

യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവിന്റെ വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ബുള്ളറ്റ് ബൈക്ക് സ്ത്രീധനമായി നൽകിയില്ലെന്ന കാരണത്തിൽ സഹോദരി നിരന്തരമായി ശാരീരിക പീഡനങ്ങൾ നേരിട്ടതായി യുവതിയുടെ സഹോദരൻ പറയുന്നു.

സംഭവദിവസം യുവതിയെ സ്വന്തം വീട്ടിൽ നിന്ന്ഭർത്താവിന‍്റെ വീട്ടുകാർ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനു പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാകുകയും മരിക്കുകയും ചെയ്തു. ഭർത്താവിന്റെ വീട്ടുകാർ വിഷം നൽകിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

RELATED ARTICLES

Most Popular

Recent Comments