Saturday
20 December 2025
21.8 C
Kerala
HomeKeralaകലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് : SFI ക്ക് വൻ ജയം

കലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് : SFI ക്ക് വൻ ജയം

കലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ കൗൺസിലിൽനിന്ന്‌ നടന്ന തെരഞ്ഞെടുപ്പിൽ പത്തിൽ ആറും നേടി
SFI ക്ക് വൻ വിജയം. KSU ന് സീറ്റൊന്നും ലഭിച്ചില്ല. നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. നാല് സീറ്റുകൾ എംഎസ്എഫ് നേടി.

കോഴിക്കോട് സാമൂരിൻസ് ഗുരുവായൂരപ്പൻ കോളേജ് സോഷ്യോളജി രണ്ടാം സെമസ്റ്റർ പി ജി വിദ്യാർഥി പി താജുദ്ദീൻ, കോഴിക്കോട് ലോ കോളേജ് മൂന്നാം വർഷ എൽഎൽബി മൂന്നാം സെമസ്‌റ്റർ വിദ്യാർഥി അക്ഷര പി നായർ, തൃശൂർ പൊയ്യ എഎം കോളേജ് ഓഫ് ലോ ബിബിഎ ഇന്റഗ്രേറ്റഡ് നാലാം സെമസ്റ്റർ വിദ്യാർഥിനി ബി എസ് ജ്യോത്സന, പാലക്കാട് ഷൊർണ്ണൂർ അൽ അമീൻ ലോ കോളേജ് ബിബിഎ എൽഎൽബി ഒന്നാം സെമസ്‌റ്റർ വിദ്യാർഥി ടി എം ദുർഗാദാസൻ, സുൽത്താൻ ബത്തേരി അൽഫോൺസ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ് നാലാം സെമസ്റ്റർ വിദ്യാർഥിനി കെ ആദിത്യ, കലിക്കറ്റ് സർവകലാശാല കായിക വിഭാഗം ഗവേഷകൻ സി എച്ച് അമൽ എന്നിവരാണ് വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ.

RELATED ARTICLES

Most Popular

Recent Comments