Friday
9 January 2026
16.8 C
Kerala
HomeArticlesമാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യൂട്യൂബ്; ഇനി യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ എളുപ്പം

മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യൂട്യൂബ്; ഇനി യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ എളുപ്പം

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും.

ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി പ്രാധാന്യം നൽകി യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാമിലേക്ക് വേണ്ടി മാനദണ്ഡങ്ങൾ ലഘൂകരിക്കുകയാണ് യൂട്യൂബ്. ചാനലിന് മോണിറ്റൈസേഷൻ ലഭിക്കാനായി യൂട്യൂബ് നിഷ്‌കർശിക്കുന്ന സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 500 ലേക്ക് താഴത്തുക മാത്രമല്ല വാച്ച് അവറിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. മോണിറ്റൈസേഷൻ നേടാൻ ഇനി 3000 വാച്ച് അവർ മതി. ഒപ്പം യൂട്യൂബ് ഷോർട്ട്‌സിന്റെ വ്യൂസ് 10 മില്യണിൽ നിന്ന് 3 മില്യണായും കുറച്ചിട്ടുണ്ട്.

അമേരിക്ക, യുകെ, കാനഡ, തായ്വാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് പുതുക്കിയ ഭേദഗതി നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments