Monday
22 December 2025
19.8 C
Kerala
HomeKeralaലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്നാണ് ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവനയിൽ പറയുന്നത്.

2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ്‌ എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്‌. ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ്‌ ഹൈക്കോടതി പരിഗണിച്ചത്.

 

RELATED ARTICLES

Most Popular

Recent Comments