Tuesday
30 December 2025
23.8 C
Kerala
HomeKeralaആഴത്തിലുള്ള മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ശ്രീചിത്ര ഇന്സ്റ്റിറ്റ്യൂട്ട്

ആഴത്തിലുള്ള മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ശ്രീചിത്ര ഇന്സ്റ്റിറ്റ്യൂട്ട്

ആഴത്തിലുള്ള മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ശ്രീചിത്ര ഇന്സ്റ്റിറ്റ്യൂട്ട്. മൃഗങ്ങളില്‍ പരീക്ഷണം പൂർത്തിയാക്കിയ മരുന്നിന് പേറ്റന്റ് ലഭിച്ചു. ഡ്രഗ് കൺട്രോളറുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്.

പന്നിയുടെ പിത്താശയത്തിലെ കോശരഹിത ഘടകങ്ങൾ ഉപയോഗിച്ചാണ് പുതിയ മരുന്ന് കണ്ടുപിടിച്ചത്. മുറിവുകളുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് വഴി തുറന്നിരിക്കുന്നതെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ പത്തോളജി വിഭാഗം മേധാവി ഡോ.ടി.വി അനിൽകുമാർ പറയുന്നു. മുറിവ് ഉണങ്ങാനുള്ള കാലതാമസം മരുന്നിലൂടെ ഇല്ലാതാക്കാനാകും.

മൃഗങ്ങളിലെ പരീക്ഷണങ്ങള്‍ പൂര്‍‍ത്തിയാക്കിയ മരുന്ന് ഇനി മനുഷ്യശരീരത്തിലും പരീക്ഷണത്തിന് വിധേയമാക്കാനുണ്ട്. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുള്ള പരീക്ഷണമായതിനാൽ അനുമതി വൈകില്ലെന്നാണ് ഇവരുടെ പ്രതീക്ഷ. മരുന്ന് വിപണിയിൽ എത്തിക്കാനായി അലിക്കോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments