Thursday
18 December 2025
29.8 C
Kerala
HomeArticlesഇന്ത്യയിൽ 10 കോടിയിലധികം ആളുകള്‍ക്ക് പ്രമേഹമുണ്ടെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ 10 കോടിയിലധികം ആളുകള്‍ക്ക് പ്രമേഹമുണ്ടെന്ന് റിപ്പോർട്ട്

പത്ത് കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ പ്രമേഹമുള്ളതായി റിപ്പോർട്. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്- ഇന്ത്യ ഡയബറ്റീസ് (ICMR-INDIAB) നടത്തിയ സർവേയിൽ കണ്ടെത്തി. രാജ്യത്തെ തന്നെ ഏറ്റവും വലിയ സര്‍വേകളില്‍ ഒന്നാണിത്. ഈ സർവേയിൽ 13.6 കോടി ആളുകള്‍ക്ക് പ്രീഡയബെറ്റിക് ആണെന്നും 31.5 കോടി ആളുകള്‍ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. ആദ്യമായാണ് മെറ്റബോളിക്‌ നോണ്‍-കമ്മ്യൂണിക്കബിള്‍ ആയ അസുഖങ്ങളുടെ വ്യാപനത്തെ കുറിച്ച് ഇത്തരത്തിലൊരു പഠനം നടത്തുന്നത്.

25.4 കോടി ആളുകൾക്ക് പൊണ്ണത്തടിയും 35.1 കോടി ആളുകൾക്ക് അടിവയറ്റിലെ പൊണ്ണത്തടിയും 21.3 കോടി ആളുകള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോളും 18.5 കോടി ആളുകള്‍ക്ക് ഉയര്‍ന്ന ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.കേരളം, പുതുച്ചേരി, ഗോവ, സിക്കിം, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തരം അസുഖങ്ങളുടെ വ്യാപനം കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി.

1,13,043 ആളുകളാണ് 2008-നും 2020-നും ഇടയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 33,537 പേര്‍ നഗരവാസികളും 79,506 പേര്‍ ഗ്രാമവാസികളുമാണ്. ‘ദി ലാന്‍സെറ്റ് ഡയബെറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജി’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പ്രീ-ഡയബെറ്റിസ് ഉള്ളവരുടെ എണ്ണം പ്രമേഹ രോഗികളെക്കാൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് സംഭവിക്കാൻ പോകുന്നത്. കഴിഞ്ഞ നാല് വർഷം കൊണ്ടാണ് ഇവരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments