കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
101

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന് (08 ജൂൺ) കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കൻ അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചു.

മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളും, കേരളത്തിന്റെ ഭൂരിഭാഗം മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ), തെക്കൻ തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളും, കൊമോറിൻ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങൾ, ഗൾഫ് ഓഫ് മാന്നാറും തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ പരക്കെ മഴ ലഭിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാസർഗോഡ് ജില്ലയിൽ കൂടി കാലവർഷം എത്തിച്ചേരാൻ സാധ്യത