പട്ടികജാതി ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം

0
77

സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാനാഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ‘ഉന്നതി’ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പദ്ധതിയിലൂടെ സൗജന്യ പരിശീലനം നൽകുന്നു. 18നും 26 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. കോഴിക്കോടുള്ള പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ രണ്ടുമാസത്തെ റെസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്.

അപേക്ഷകർ എസ്.എസ്.എൽ.സി. പാസായിരിക്കണം. പ്ലസ്ടു, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെന്റീമീറ്ററും വനിതകൾക്ക് 157 സെന്റീമീറ്റർ ഉയരവും ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്ന് കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 17 രാവിലെ 11ന് വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 9447469280, 9447546617