പോഷ് കംപ്ലയൻസ് പോർട്ടൽ രൂപീകരിച്ചു

0
223

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും നിയമസംക്ഷണം ഉറപ്പാക്കുന്നതിനുമുള്ള പോഷ് ആക്ട് 2013 പ്രകാരം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് വനിതാ ശിശുവികസന വകുപ്പ് പോഷ് കംപ്ലയൻസ് പോർട്ടൽ രൂപീകരിച്ചു.

സ്ഥിരമായോ താത്കാലികമായോ പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനമേധാവികൾ അവരുടെ സ്ഥാപനത്തിൽ പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ posh.wcd.kerala.gov.in രേഖപ്പെടുത്തണം.

പത്തിൽ കുറവ് ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീജീവനക്കാരും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളും സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കൽ കമ്മിറ്റി വിവരങ്ങൾ, റിപ്പോർട്ട് സംബന്ധിച്ച് വിവരങ്ങൾ എന്നിവ ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥൻ പോർട്ടലിൽ രേഖപ്പെടുത്തണമെന്ന് ജില്ല വനിത ശിശുവികസന ഓഫീസർ അറിയിച്ചു.