Tuesday
30 December 2025
25.8 C
Kerala
HomeKeralaനഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് 17കാരി ജീവനൊടുക്കി

നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് 17കാരി ജീവനൊടുക്കി

നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് 17കാരി ജീവനൊടുക്കി. ബീഹാറിലെ ഭഗല്പൂരിലാണ് സംഭവം. ബുധനാഴ്ച അർദ്ധരാത്രി കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെ സ്വയം തീകൊളുത്തി കുട്ടി ആത്‌മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

2022 മുതൽ കുട്ടിയ്ക്ക് അറിയാവുന്നയാൾ ഇടയ്ക്കിടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന ഇയാൾ കുട്ടിയുടെ മാതാവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഇയാൾ കുട്ടിയെ വിളിച്ചിരുന്നു. ഇക്കാര്യം കുട്ടി മാതാവിനെ അറിയിക്കുകയും ചെയ്തു. അന്ന്, കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

Most Popular

Recent Comments