Tuesday
30 December 2025
23.8 C
Kerala
HomeKeralaഇടുക്കിയിൽ വിദ്യാർത്ഥി ജീവനൊടുക്കി; പിന്നിൽ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട അജ്ഞാതസംഘം

ഇടുക്കിയിൽ വിദ്യാർത്ഥി ജീവനൊടുക്കി; പിന്നിൽ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട അജ്ഞാതസംഘം

ഇടുക്കി വണ്ടൻമേട്ടിൽ പതിനേഴുകാരനായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിന്റെ നിർണായക കണ്ടെത്തൽ. വിദ്യാർത്ഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നുവെന്നും ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണ് അവസാന സമയത്ത് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം വീട്ടുകാരും ബന്ധുക്കളായ ഐ ടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം നിയന്ത്രിക്കുന്നതായും അവരുടെ നിർദേശമനുസരിച്ചാണു വിദ്യാർത്ഥി ഏതാനും കാലമായി ജീവിച്ചിരുന്നതെന്നും മനസ്സിലാക്കിയത്.

അടുത്ത കാലത്തായി വിദ്യാർത്ഥിയുടെ ജീവിതശൈലിയിൽ മാറ്റം വന്നിരുന്നതായി പൊലീസ് പറയുന്നു. കിടപ്പുമുറിക്കുള്ളിൽ പല നിറങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് കളർ മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചെടുത്തു. അജ്ഞാതസംഘം ഓൺലൈനായി നൽകിയ ടാസ്കുകൾ പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments