അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും; 54 പേരുടെ നില ഗുരുതരം

0
53

ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നറിയിച്ച് റെയിൽവേ. സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നാണ് റിപ്പോർട്ട്. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചതാണ് ദുരന്തകാരണമെന്നാണ് റിപ്പോർട്ട്. ഇന്നലത്തെ കണക്കനുസരിച്ചു മരണസംഖ്യ 288 ഉയർന്നിരുന്നു. 803 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ 56 പേരുടെ നില ഗുരുതരമാണ്.

ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ട്രാക്കിൽ നിന്നും അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടത്തുമെന്നും വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

കേന്ദ്രമന്ത്രിമാരുൾപ്പടെ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകട സ്ഥലം സന്ദർശിക്കും. ഇതിനിടയിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. ഇനി തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.