Friday
19 December 2025
17.8 C
Kerala
HomeKeralaജൂൺ 15നകം അർഹരായ എല്ലാ‍ പട്ടികജാതി/പട്ടികവർഗ്ഗ. ഒ.ഇ.സി. വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം ചെയ്യും

ജൂൺ 15നകം അർഹരായ എല്ലാ‍ പട്ടികജാതി/പട്ടികവർഗ്ഗ. ഒ.ഇ.സി. വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം ചെയ്യും

 

ഈ അദ്ധ്യയന വർഷം ജൂൺ 15നകം അർഹരായ എല്ലാ‍ പട്ടികജാതി/പട്ടികവർഗ്ഗ. ഒ.ഇ.സി. വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം ചെയ്യും – കെ. രാധാകൃഷ്ണൻ

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പട്ടികജാതി-പട്ടിക വർഗ്ഗ-ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതിനായി 64 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

ലപ്സം ഗ്രാന്റിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇ-ഗ്രാന്റ് പോർട്ടലിൽ ജൂൺ 10നകം അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശം സ്കൂൾ മേധാവികൾക്ക് നൽകിയിട്ടുണ്ട്.

ജൂൺ 15നകം ഗ്രാന്റ് വിതരണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

(പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രിയുടെ ഓഫീസ്)

RELATED ARTICLES

Most Popular

Recent Comments