അപകടത്തില്‍പ്പെട്ട് തളര്‍ന്ന് വഴിയരികില്‍ കിടന്ന യുവതിയ്ക്ക് നേരെ സഹായ ഹസ്തം നീട്ടി മന്ത്രി റോഷി അഗസ്റ്റിന്‍

0
85

കൊല്ലത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്നവഴി കുണ്ടറയ്ക്ക് സമീപം ചീരങ്കാവ് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. പുനലൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാലിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ വഴിയരികില്‍ അര്‍ധബോധാവസ്ഥയില്‍ വീണുകിടന്ന സമയത്ത് മന്ത്രിയെത്തുകയും കൃത്യമായ ഇടപെടലുകള്‍ നടത്തി ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമായിരുന്നു.

അപകടത്തിന്റെ ആഘാതത്തിലും വേദനയിലും അര്‍ധബോധാവസ്ഥയിലായിരുന്ന സാലിയ്ക്ക് മന്ത്രി വെള്ളം നല്‍കുകയും മുഖത്ത് തട്ടി എന്തെങ്കിലും സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തളര്‍ന്നുപോയ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസുകാരും നാട്ടുകാരും മന്ത്രിയ്‌ക്കൊപ്പം ചേര്‍ന്നു.